Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Party Leadership

സിപിഎം നേരിട്ട പ്രതിസന്ധി ഒറ്റയാളിലേക്ക് പാർട്ടി നേതൃത്വം മാറിയത്

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​നേ​​​​റ്റ പ​​​​രാ​​​​ജ​​​​യം അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് സി​​​​പി​​​​എ​​​​മ്മും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ൽ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​ന്ന ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ് ബേ​​​​സ്ഡ് പൊ​​​​ളി​​​​റ്റി​​​​ക്സ്, ഇ​​​​ട​​​​തു​​​​പ​​​​ക്ഷ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ക​​​​മ്മീ​​​​ഷ​​​​ൻ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പു​​​​ത്ത​​​​ൻ ക​​​​മ്യൂ​​​​ണി​​​​സ്റ്റു​​​​കാ​​​​രെ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 2010നു ​​​​ശേ​​​​ഷം സി​​​​പി​​​​എ​​​​മ്മി​​​​ൽ സം​​​​ഭ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​താ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​വും സി​​​​പി​​​​എ​​​​മ്മും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് മൂ​​​​ല്യ​​​​ങ്ങ​​​​ൾ അ​​​​റ്റു​​​​പോ​​​​യ ചോ​​​​ര മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ന്ന നേ​​​​തൃ​​​​ത്വ​​​​ത്തെ​​​ക്കൊ​​​​ണ്ട് ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തെ മാ​​​​ത്രം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും എ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ച്ചുകൊ​​​​ണ്ടാ​​​​ണ് ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. വി​​​​ക​​​​സ​​​​നം എ​​​​ന്ന​​​​ത് ഇ​​​​ൻ​​​​സെ​​​​ന്‍റീ​​​​വ് ബേ​​​​സ്ഡ് പൊ​​​​ളി​​​​റ്റി​​​​ക്സ് ആ​​​​യി സി​​​​പി​​​​എം ക​​​​ണ്ട​​​​തി​​​​ന്‍റെ പ​​​​രി​​​​ണ​​​​ത​​​​ഫ​​​​ലം കൂ​​​​ടി​​​​യാ​​​​ണ് നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​ണി​​​​ക​​​​ൾ ഇ​​​​പ്പോ​​​​ൾ തി​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​രി​​​ലും ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലും തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​രി​​​​ലും ഉ​​​​ദു​​​​മ​​​​യി​​​​ലും കൊ​​​​ല്ല​​​​ത്തും സം​​​​ഭ​​​​വി​​​​ച്ച​​​​ത്. അ​​​​മ്പ​​​​ല​​​​പ്പു​​​​ഴ​​​​യി​​​ലും ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലും രാ​​​​ഷ്‌​​​ട്രീ​​​​യ ക്രി​​​​മി​​​​ന​​​​ൽ വ​​​​ത്ക​​​​ര​​​​ണ​​​​ത്തെ എ​​​​തി​​​​ർ​​​​ത്തു​​​​കൊ​​​​ണ്ട് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ ത​​​​ന്നെ സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​യും ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തെ​​​​യും തോ​​​​ൽ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

എ​​​​ല്ലാ​​ക്കാ​​​​ല​​​​ത്തും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ച്ചി​​​​രു​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ പ്ര​​​​ബു​​​​ദ്ധ​​​​ത സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ പൊ​​​​തു​​​​ജ​​​​ന സേ​​​​വ​​​​നം ആ​​​​യി​​​​രു​​​​ന്നു​​വെ​​ങ്കി​​​​ൽ, ഇ​​​​ന്ന​​​​തു മാ​​​​റു​​​​ക​​​​യും ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​നു​​​​ശേ​​​​ഷം പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടു​​​​ള്ള വ​​​​ലി​​​​യ സ​​​​മൂ​​​​ഹ​​ത്തി​​ന് രാ​​​​ഷ്‌​​ട്രീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ പാ​​​​ർ​​​​ട്ടി പ​​​​രാ​​​​ജ​​​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്നു.

വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​ക​​​​മാ​​​​നം മു​​​​ത​​​​ലാ​​​​ളി​​​​ത്ത ത​​​​ന്ത്ര​​​​ങ്ങ​​​​ളും കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ത​​​​ന്ത്ര​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​ധഃ​​പ​​​​തി​​​​ക്കു​​​​ക​​​​യും അ​​​​തു​​​​വ​​​​ഴി കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​ങ്ങ​​​​ൾ മൊ​​​​ത്തം അ​​​​റ്റു​​​​പോ​​കു​​ക​​​​യും ചെ​​​​യ്ത​​​​താ​​​​ണ് ഒ​​​​ന്നാ​​​​മ​​​​താ​​​​യി നേ​​​​രി​​​​ട്ട പ്ര​​​​തി​​​​സ​​​​ന്ധി. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം സ്റ്റാ​​​​ലി​​​​നി​​​​സ്റ്റി​​​​ക് രാ​​​​ഷ്‌​​ട്രീ​​​​യ സം​​​​ഘ​​​​ട​​​​നാ രീ​​​​തി വ​​​​ള​​​​ർ​​​​ന്നു​​വ​​​​രി​​​​ക​​​​യും ഒ​​​​രൊ​​​​റ്റ ആ​​​​ളി​​​​ലേ​​​​ക്ക് പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം മാ​​​​റു​​​​ക​​​​യും ചെ​​​​യ്തു എ​​​​ന്ന​​​​താ​​​​ണ് ര​​ണ്ടാ​​മ​​ത്തെ പ്ര​​​​തി​​​​സ​​​​ന്ധി​​.

സ​​​​ഖാ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന​​​​ല്ലാ​​​​തെ മ​​​​റ്റാ​​​​രു​​​​ണ്ട് കേ​​​​ര​​​​ള​​​​ത്തെ ന​​​​യി​​​​ക്കാ​​​​ൻ എ​​​​ന്ന പ്ര​​​​തി​​​​ലോ​​​​മ മു​​​​ദ്രാ​​​​വാ​​​​ക്യം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​പോ​​​​ലും സി​​​​പി​​​​എം ത​​​​യാ​​​​റാ​​​​യി എ​​​​ന്ന​​​​താ​​​​ണ് ഈ ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ലേ​​​​ക്ക് പാ​​​​ർ​​​​ട്ടി​​​​യെ കൊ​​​​ണ്ടു​​ചെ​​​​ന്നെ​​​​ത്തി​​​​ച്ച​​​​ത്. പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ൽ ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു കൊ​​​​ല്ല​​​​ത്തെ സെ​​​​ക്ര​​ട്ടേ​​റി​​​​യറ്റ് യോ​​​​ഗ​​​​ങ്ങ​​​​ളു​​ടെ സ​​​​മ​​​​യ​​ദൈ​​​​ർ​​​​ഘ്യം.

സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യും മ​​​​റ്റു കീ​​​​ഴ്ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും ഈ ​​​​വി​​​​ധം അ​​​​രാ​​​​ഷ്‌​​ട്രീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തും ഉ​​ൾ​​​​പാ​​​​ർ​​​​ട്ടി ജ​​​​നാ​​​​ധി​​​​പ​​​​ത്യം ഇ​​​​ല്ലാ​​​​താ​​​​യ​​​​തും ഈ ​​​​പാ​​​​ർ​​​​ട്ടി​​​​യെ ഏ​​​​കാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചു എ​​​​ന്ന​​​​താ​​​​ണു സ​​​​ത്യം. ഉ​​​​ദാ​​​​ഹ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞാ​​​​ൽ, പി​​​​എം ശ്രീ​​​​യി​​​​ൽ ഒ​​​​പ്പി​​​​ട്ട​​ത് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യോ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യറ്റോ കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി​​​​യോ അ​​​​റി​​​​യാ​​​​തെ​​യാ​​ണ്. അ​​തി​​ന് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യം​​ഗ​​മാ​​യി​​​​ട്ടു​​​​ള്ള ഒ​​​​രു രാ​​​​ജ്യ​​​​സ​​​​ഭാ അം​​​​ഗ​​​​ത്തെ മാ​​​​ത്രം ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​.

ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ അ​​​​നാ​​​​വ​​​​ശ്യ ധൂ​​​​ർ​​​​ത്തും സ്വ​​​​ജ​​​​ന​​​​ പ​​​​ക്ഷ​​​​പാ​​​​ത​​​​വും മ​​​​റ്റൊ​​​​രു അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സ്ഥി​​​​തി​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക് പാ​​​​ർ​​​​ട്ടി​​​​യെ​​​​ കൊണ്ടുചെ​​​​ന്നെ​​​​ത്തി​​​​ച്ചു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ​​പോ​​​​ലും പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ഭാ​​​​ര്യ​​​​യെ നി​​​​ർ​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തു വ​​​​ഴി എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് പാ​​​​ർ​​​​ട്ടി അ​​​​ണി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച​​​​ത് എ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും ഗൗ​​​​ര​​​​വ​​​​​​ര​​​​മാ​​​​യി പാ​​​​ർ​​​​ട്ടി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട​​​​ത്.

പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വാ​​​​ധീ​​​​നമേ​​​​ഖ​​​​ല​​​​യാ​​​​യി​​​​രു​​​​ന്ന ദ​​​​ളി​​​​ത​​​​രെ ത​​​​ഴ​​​​ഞ്ഞ​​​​തു വ​​​​ഴി പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​ർ​​​​ക്ക് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ പ്രാ​​​​തി​​​​നി​​​​ധ്യം പോ​​​​ലു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​യി. ഭൂ​​​​രി​​​​പ​​​​ക്ഷ വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യെ താ​​​​ലോ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നുവേ​​​​ണ്ടി പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ക എ​​​​ന്ന തെ​​​​റ്റാ​​​​യ രാ​​​​ഷ്‌​​ട്രീ​​​​യന​​​​യം സ്വീ​​​​ക​​​​രി​​​​ച്ച​​​​തു വ​​​​ഴി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​നി​​​​ന്ന് അ​​​​ക​​​​ലു​​​​ക​​​​യും ഐ​​​​ക്യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി ചി​​​​ന്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഐ​​​​ക്യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ത്തി​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ക​​​​ട​​​​പ്പെ​​​​ട്ടി​​രി​​ക്കു​​ന്ന​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​ട​​​​നീ​​​​ളം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച​​​​തി​​നോ​​ടും അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നോ​​​​ടും ആ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന​​​​താ​​​​ണ് എ​​​​ന്‍റെ ചി​​​​ന്ത.

Latest News

Corehub Up